തളിപ്പറമ്പ്: കഞ്ചാവും എം.ഡി.എം.എയും കടത്തുന്നതിനിടെ രണ്ട് പരിയാരം സ്വദേശികളെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. പരിയാരം അമ്മാനപ്പാറ സ്വദേശി സജേഷ് മാത്യു (28), പരിയാരം സെന്റ് മേരീസ് നഗർ സ്വദേശി വിപിൻ ബാബു (27) എന്നിവരാണ് പിടിയിലായത്.


ഇന്നലെ രാത്രി 10.50ന് ദേശീയപാതയിൽ ലൂർദ് ആശുപത്രിക്ക് സമീപം വച്ച് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. KL 59 W 0498 നമ്പർ കാറിൽ ഒന്നര കിലോ കഞ്ചാവും 2.28 ഗ്രാം എം.ഡി.എം.എയും കണ്ടെത്തി.
തളിപ്പറമ്പ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ലൂർദ്ദ് ആശുപത്രിക്ക് സമീപം വാഹന പരിശോധനക്കിടയിലാണ് ഇവർ പോലീസ് പിടിയിലായത്. കെ എൽ 59 ഡബ്ള്യു- 0498 കാറിൽ സഞ്ചരിക്കുകയായിരുന്നു പ്രതികൾ. ഒരു കിലോ 400 ഗ്രാം കഞ്ചാവും 2.28 ഗ്രാം എം.ഡി.എം.എ യുമാണ് പിടിച്ചെടുത്തത്. പ്രതികൾ പരിയാരം തളിപ്പറമ്പ് പ്രദേശങ്ങളിലെ പ്രധാന കഞ്ചാവ്- എം.ഡി.എം.എ വിൽപ്പനക്കാരാണെന്ന് പോലീസ് പറഞ്ഞു. എ.എസ്.ഐ ഷിജോ ഗസ്റ്റിൻ, സീനിയർ സി.പി.ഒ. റോജിത്ത് വർഗീസ്, സി.പി.ഒ ഡ്രൈവർ നവാസ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
Cannabis and MDMA seized in Taliparambi; Two Pariyaram natives arrested